Ezhuthukarkku oru panippura (എഴുത്തുകാർക്ക് ഒരു പണിപ്പുര) /
by Kalpetta Narayanan
- കോഴിക്കോട് മാതൃഭൂമി ബുക്ക്സ് 2023
- 141p.
അപൂര്‍വ്വമായൊരു സാഹിത്യപ്രവേശിക. പ്രചോദനപ്രദവും പ്രയോജനപ്രദവുമായ നൂറ് അദ്ധ്യായങ്ങള്‍. ഓരോ അദ്ധ്യായവും ഒരുള്‍ക്കാഴ്ച.
എഴുതിത്തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍, കവിയും നോവലിസ്റ്റും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ എഴുതിയ നൂറു കുറിപ്പുകള്‍. മലയാളസാഹിത്യം, ലോകസാഹിത്യം, കല, നാടോടിവിജ്ഞാനം, ദൃഷ്ടാന്തകഥകള്‍, തത്ത്വചിന്ത, ചരിത്രം, പരിസ്ഥിതി തുടങ്ങി പല പല മേഖലകളിലെ അറിവുകള്‍ ഇഴചേര്‍ന്ന് എഴുത്തിന്റെ കനല്‍ത്തരിയെ ആളിക്കത്തിക്കുവാനുള്ള ഊര്‍ജ്ജമാകുന്ന എഴുത്തുപാഠങ്ങള്‍.